< Back
India
60 രൂപക്ക് വേണ്ടി സുഹൃത്തിനെ കല്ലു കൊണ്ടടിച്ചു കൊലപ്പെടുത്തി; പതിമൂന്നുകാരന്‍ അറസ്റ്റില്‍
India

60 രൂപക്ക് വേണ്ടി സുഹൃത്തിനെ കല്ലു കൊണ്ടടിച്ചു കൊലപ്പെടുത്തി; പതിമൂന്നുകാരന്‍ അറസ്റ്റില്‍

Web Desk
|
4 Sept 2021 9:17 AM IST

യുപിയിലെ ഹാമിര്‍പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്

ഉത്തര്‍പ്രദേശില്‍ 60 രൂപക്ക് വേണ്ടി സുഹൃത്തിനെ കല്ലു കൊണ്ടടിച്ചു കൊലപ്പെടുത്തിയ പതിമൂന്നു വയസുകാരന്‍ അറസ്റ്റില്‍. ഹാമിര്‍പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട സുബ്ബി എന്ന പതിനൊന്നു വയസുകാരന്‍റെ മൃതദേഹം പതിനൊന്ന് കഷണങ്ങളായിട്ട് ബുധനാഴ്ചയാണ് കണ്ടെത്തിയത്. വന്യമൃഗങ്ങള്‍ ആക്രമിച്ച രീതിയിലായിരുന്നു മൃതദേഹം.

സുമേർപൂർ പട്ടണത്തിലെ കാൻഷി റാം കോളനിക്ക് സമീപം നടന്ന സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇരുവരും പരിചയപ്പെട്ടിട്ട് നാലഞ്ചു മാസങ്ങളെ ആയിട്ടുള്ളൂ. മരിച്ച കുട്ടിയില്‍ നിന്നും പ്രതി 60 രൂപ കടം വാങ്ങിയിരുന്നു. ഇതു തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ''വീട്ടിലേക്ക് കുറച്ചു സാധനങ്ങള്‍ വാങ്ങാന്‍ വീട്ടുകാര്‍ 60 രൂപ തന്നിരുന്നു. സുബ്ബിയോടും മറ്റ് സുഹൃത്തുക്കളോടൊപ്പമുള്ള ചൂതാട്ടത്തിൽ എനിക്ക് പണം നഷ്ടപ്പെട്ടു. പണം നഷ്ടപ്പെട്ടപ്പോൾ ഞാൻ ഭയപ്പെട്ടു, സുബ്ബിയിൽ നിന്ന് 60 രൂപ കടം വാങ്ങി. എന്നാൽ ജന്മാഷ്ടമി ദിവസം സുബ്ബി പണം ചോദിക്കാൻ തുടങ്ങി. ഞാനവനെ കാട്ടിലേക്കു കൊണ്ടുപോയി അവനോട് സംസാരിച്ചപ്പോള്‍ സുബ്ബി എന്നെ അധിക്ഷേപിക്കാന്‍ തുടങ്ങി. എന്നെ കൊല്ലാൻ സമീപത്ത് കിടന്ന ഒരു കല്ല് എടുത്തപ്പോൾ ഞാൻ അവനെ ഇടിച്ചു വീഴ്ത്തി. ഞാൻ അതേ കല്ല് തട്ടിയെടുത്ത് അവന്‍റെ തലയിൽ അടിച്ചു, അതിനുശേഷം അവൻ വീണു, അവന്‍റെ തലയിൽ നിന്ന് രക്തം ഒഴുകാന്‍ തുടങ്ങി'' പ്രതി പറഞ്ഞു.

സുബ്ബിക്ക് അപ്പോഴും ജീവനുണ്ടായിരുന്നുവെന്നും അവനെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് അവിടെ ഇട്ട ശേഷം താന്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും പ്രതി പറഞ്ഞു. കൊല്ലാന്‍ ഉപയോഗിച്ച കല്ല് സമീപത്തുള്ള അഴുക്കുചാലിലേക്ക് എറിയുകയും അവിടെ വച്ച് തന്‍റെ വസ്ത്രത്തിലെ ചോര കഴുകിക്കളഞ്ഞ് വീട്ടിലേക്ക് പോയതായി പ്രതി പറഞ്ഞു.

Related Tags :
Similar Posts