< Back
India

India
മധ്യപ്രദേശിൽ ബസ് കണ്ടെയ്‌നർ ലോറിയിലിടിച്ച് 14 മരണം: 40 പേർക്ക് പരിക്ക്
|22 Oct 2022 8:32 AM IST
മരിച്ചവരെല്ലാം ഉത്തർപ്രദേശ് സ്വദേശികളാണ്
ഭോപ്പാൽ: മധ്യപ്രദേശിൽ ബസ് കണ്ടെയ്‌നർ ലോറിയിലിടിച്ച് 14 പേർക്ക് ദാരുണാന്ത്യം. രേവാ ജില്ലയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. അപകടത്തിൽ 40 പേർക്ക് പരിക്കേറ്റിറ്റുണ്ട്.
ഹൈദരാബാദിൽ നിന്ന് ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോവുകയായിരുന്നു ബസ്. മരിച്ചവരെല്ലാം ഉത്തർപ്രദേശ് സ്വദേശികളാണ്. ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്.
പരിക്കേറ്റവരെ പ്രയാഗ് രാജിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മിക്കവരുടെയും നില ഗുരുതരമാണെന്നാണ് വിവരം.