< Back
India
ഹിമാചലിൽ സ്‌കൂൾ ബസ്  മറിഞ്ഞ് വിദ്യാര്‍ഥികളടക്കം 11 പേര്‍ മരിച്ചു
India

ഹിമാചലിൽ സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാര്‍ഥികളടക്കം 11 പേര്‍ മരിച്ചു

Web Desk
|
4 July 2022 10:42 AM IST

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദു:ഖം രേഖപ്പെടുത്തി

ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ സ്‌കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാർഥികളടക്കം 11 പേർ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. രാവിലെ 8.30 ഓടെ സൈഞ്ചിലേക്ക് പോവുകയായിരുന്ന ബസ് ജംഗ്ല ഗ്രാമത്തിന് സമീപമുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് കുളു ഡെപ്യൂട്ടി കമ്മീഷണർ അശുതോഷ് ഗാർഗ് പറഞ്ഞു.

ജില്ലാ അധികൃതരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ടെന്നും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അപകടം നടക്കുമ്പോൾ ബസിൽ 40 ഓളം വിദ്യാർത്ഥികളുണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. ബസ് പൂർണമായും തകർന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദു:ഖം രേഖപ്പെടുത്തി. ൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.



Similar Posts