< Back
India
യുപിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ 16കാരി ആത്മഹത്യ ചെയ്തു
India

യുപിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ 16കാരി ആത്മഹത്യ ചെയ്തു

Web Desk
|
25 Aug 2022 3:08 PM IST

പ്രതികൾ ഒത്തുതീർപ്പിന് സമ്മർദം ചെലുത്തിയതിന് പിന്നാലെയാണ് പെൺകുട്ടി തൂങ്ങിമരിച്ചത്.

ഉത്തർപ്രദേശിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ 16കാരി ആത്മഹത്യ ചെയ്തു. സംഭൽ ജില്ലയിലെ കുധ്ഫത്തേ​ഹ്​ഗഢ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ​ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം.

പ്രതികൾ ഒത്തുതീർപ്പിന് സമ്മർദം ചെലുത്തിയതിന് പിന്നാലെയാണ് പെൺകുട്ടി തൂങ്ങിമരിച്ചത്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.

പരാതിക്കു പിന്നാലെ പ്രതികൾ നിരന്തരം പെൺകുട്ടിയെ ഒത്തുതീർപ്പിന് നിർബന്ധിക്കുകയും സമ്മർദം ചെലുത്തുകയും ചെയ്തെന്ന് കുടുംബം പറഞ്ഞു. ഇതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയത്.

ഈ മാസം 15ന് പരാതി നൽകിയെങ്കിലും പൊലീസ് പ്രതികളിൽ നിന്ന് പണം വാങ്ങിയെന്ന് കുടുംബം ആരോപിച്ചു. പിന്നീട് പ്രതിഷേധമുയർന്നതോടെ കേസ് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപീകരിച്ചു.

തുടർന്ന് കേസെടുത്ത് പ്രതികളിൽ ഒരാളായ വിരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികളായ ജിനേഷ്, സുവേന്ദ്ര, ബിപിൻ എന്നിവർ ഒളിവിലാണ്. വീട്ടിൽ കിടന്നുറങ്ങിയ പെൺകുട്ടിയ ബലമായി കാട്ടിൽ കൊണ്ടുപോയി നാലു പേർ ചേർന്ന് ബലാത്സം​ഗം ചെയ്യുകയായിരുന്നു.

Similar Posts