< Back
India
ബൈക്ക് പശുവുമായി കൂട്ടിയിടിച്ച് അപകടം; ചന്ദ്രശേഖർ ആസാദിന് അകമ്പടിപോയ അനുയായി മരിച്ചു
India

ബൈക്ക് പശുവുമായി കൂട്ടിയിടിച്ച് അപകടം; ചന്ദ്രശേഖർ ആസാദിന് അകമ്പടിപോയ അനുയായി മരിച്ചു

Web Desk
|
25 April 2022 8:58 PM IST

ചന്ദ്രശേഖർ ആസാദിന്റെ അനുയായി ആയ സെമധാന ഗ്രാമത്തിലെ ശൈലേന്ദ്ര അഹിർവാർ ആണ് മരിച്ചത്. ഞായറാഴ്ച സാഗർ-ഭോപാൽ റോഡിൽ റതോന ഗ്രാമത്തിന് സമീപത്തായിരുന്നു അപകടം.

സാഗർ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് അകമ്പടി പോയ ബൈക്കുകളിൽ ഒന്ന് പശുവുമായി കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ആസാദിന്റെ അനുയായി ആയ സെമധാന ഗ്രാമത്തിലെ ശൈലേന്ദ്ര അഹിർവാർ ആണ് മരിച്ചത്. ഞായറാഴ്ച സാഗർ-ഭോപാൽ റോഡിൽ റതോന ഗ്രാമത്തിന് സമീപത്തായിരുന്നു അപകടം.

ശൈലേന്ദ്ര ഓടിക്കുകയായിരുന്ന ബൈക്കിൽ ആദ്യം ഒരു പശുവും പിന്നീട് വാഹനവ്യൂഹത്തിലുണ്ടായിരുന്ന മറ്റൊരു വാഹനവും ഇടിക്കുകയായിരുന്നുവെന്ന് മോതിനഗർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് നവൽ ആര്യ പറഞ്ഞു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Related Tags :
Similar Posts