< Back
India

India
ഓടുന്ന ട്രെയിനിന്റെ ജനൽ കമ്പയിൽ കയറി അഭ്യാസം; 19 കാരന് ദാരുണാന്ത്യം
|29 May 2022 4:44 PM IST
തിരുവള്ളൂർ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ചെന്നൈ: ഓടിക്കൊണ്ടിരിക്കെ ട്രെയിനിൽ നിന്ന് വീണ് കോളജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചെന്നൈ തിരുവലങ്ങാട് പ്രസിഡൻസി കോളജ് വിദ്യാർഥി നീതി ദേവൻ ആണ് മരിച്ചത്. ട്രെയിനിന്റെ ജനൽ കമ്പിയിൽ കയറി അഭ്യാസം കാണിച്ചുകൊണ്ടാണ് വിദ്യാർഥി യാത്ര ചെയ്തത്. തിരുവള്ളൂർ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തിൽ ദക്ഷിണ റെയിൽവേ അനുശോചനമറിയിച്ചു. സംഭവത്തെ ഓർമപ്പെടുത്തലായി കാണണമെന്നും ട്രെയിനിൽ നിന്നുകൊണ്ടുള്ള സാഹസിക യാത്ര ഒഴിവാക്കണമെന്നും ഡിവിഷണൽ മാനേജർ അറിയിച്ചു.
അതിനിടെ അപകടത്തിന് മുൻപ് വിദ്യാർഥി മറ്റ് സുഹൃത്തുക്കൾക്കൊപ്പം ഓടുന്ന ട്രെയിനിന്റെ സ്റ്റെപ്പിൽ നിന്നും ജനൽ കമ്പിയിൽ ചവിട്ടിയും സാഹസികത കാണിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. വിദ്യാർഥികളിൽ പലരും ട്രെയിനിന്റെ ജനൽ കമ്പിയിൽ ചവിട്ടിനിൽക്കുന്നതും വിഡിയോയിൽ കാണാം.