< Back
India

India
കനത്ത ഹിമപാതം: ഹിമാചലിൽ രണ്ട് പേർ മരിച്ചു, ഒരാളെ കാണാതായി
|6 Feb 2023 1:03 PM IST
ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ തൊഴിലാളികളാണ് മരിച്ചത്
ഷിംല: കനത്ത ഹിമപാതത്തെ തുടർന്ന് ഹിമാചൽ പ്രദേശിൽ രണ്ടു പേർ മരിച്ചു. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ തൊഴിലാളികളാണ് മരിച്ചത്. കാണാതായ ഒരു തൊഴിലാളിയ്ക്കായി തെരച്ചിൽ തുടരുകയാണ്.
ഇന്നലെ ചിക്ക ജില്ലയിലാണ് ഹിമപാതമുണ്ടായത്. നേപ്പാൾ സ്വദേശിയായ രാം ബുദ്ധ, ചമ്പ സ്വദേശിയായ രാകേഷ് എന്നിവരാണ് മരിച്ചവർ. കാണാതായ പസംഗ് ലാമയ്ക്കായാണ് തെരച്ചിൽ തുടരുന്നത്. ഇയാളും നേപ്പാൾ സ്വദേശിയാണ്.
പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളും സംയുക്തമായി നടത്തുന്ന രക്ഷാപ്രവർത്തനം കാലാവസ്ഥ മോശമായതിനെ ഇന്നലെ നിർത്തി വച്ചിരുന്നു. ഇന്ന് പുലർച്ചെ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.