< Back
India
2 Voter IDs: Congress leader Pawan Kheda get EC Notice
India

ഇരട്ട വോട്ടർ ഐഡി: ബിജെപി ആരോപണമുന്നയിച്ച ഉടൻ കോൺഗ്രസ് നേതാവ് പവൻ ഖേഡക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

Web Desk
|
2 Sept 2025 5:49 PM IST

ഇന്ന് രാവിലെയാണ് ബിജെപി നേതാക്കൾ പവൻ ഖേഡക്ക് എതിരെ ആരോപണമുന്നയിച്ചത്

ന്യൂഡൽഹി: ബിജെപി ഇരട്ട വോട്ടർ ഐഡി ആരോപണം ഉന്നയിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് പവൻ ഖേഡക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. പവൻ ഖേഡക്ക് രണ്ട് മണ്ഡലങ്ങളിൽ വോട്ടർ ഐഡി ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഇന്ന് രാവിലെയാണ് ബിജെപി നേതാക്കൾ പവൻ ഖേഡക്ക് എതിരെ ആരോപണമുന്നയിച്ചത്. ജങ്പുര, ന്യൂഡൽഹി മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ പവൻ ഖേഡക്ക് വോട്ട് ഉണ്ട് എന്നായിരുന്നു ബിജെപി ആരോപണം.

ആരോപണം പവൻ ഖേഡ തള്ളിയിരുന്നു. ജങ്പുരയിലെ വോട്ട് ഒഴിവാക്കാൻ 2016ൽ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര സമാപിച്ചതിന് പിന്നാലെയാണ് ബിജെപി ആരോപണവുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയുടെ യാത്രയുടെ പ്രധാനപ്പെട്ട സംഘാടകരിൽ ഒരാളായിരുന്നു പവൻ ഖേഡ.

Similar Posts