< Back
India
Bengaluru woman
India

റീൽ ചിത്രീകരിക്കുന്നതിനിടെ ബെംഗളൂരുവിൽ യുവതി 13-ാം നിലയിൽ നിന്നും വീണുമരിച്ചു

Web Desk
|
26 Jun 2025 1:25 PM IST

സുഹൃത്തുക്കളോടൊപ്പം രാത്രി വൈകി പാര്‍ട്ടിക്കായി യുവതി കെട്ടിടത്തിലേക്ക് പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു

ബെംഗളൂരു: റീൽ ചിത്രീകരിക്കുന്നതിനിടെ 20കാരി 13-ാം നിലയിൽ നിന്നും വീണുമരിച്ചു. നന്ദിനി എന്ന യുവതിയാണ് മരിച്ചത്. ബെംഗളൂരുവിലെ പരപ്പന അഗ്രഹാരയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ മുകളിൽ നിന്നാണ് യുവതി വീണത്.

സുഹൃത്തുക്കളോടൊപ്പം രാത്രി വൈകി പാര്‍ട്ടിക്കായി യുവതി കെട്ടിടത്തിലേക്ക് പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാര്‍ട്ടി നടന്നുകൊണ്ടിരിക്കെ സുഹൃത്തുക്കൾക്കിടയിൽ പ്രശ്നമുണ്ടായി. ഇതിനിടയിൽ 'സാഡ് റീൽ' ചിത്രീകരിക്കാനായി യുവതി ടെറസിലേക്ക് പോയി. ലിഫ്റ്റിനായി ഒഴിച്ചിട്ടിരുന്ന സ്ഥലത്തേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. ബിഹാർ സ്വദേശിയായ യുവതി നഗരത്തിലെ ഒരു ഷോപ്പിംഗ് മാർട്ടിൽ ജോലിക്കാരിയായിരുന്നു. സംഭവത്തിന് ശേഷം സുഹൃത്തുക്കൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും സൌത്ത് ഈസ്റ്റ് ഡിസിപി ഫാത്തിമ പറഞ്ഞു. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പരപ്പന അഗ്രഹാര പൊലീസ് അന്വേഷിക്കുന്നുണ്ട്.

Similar Posts