< Back
India

India
ചോക്ലേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു; 20 കാരൻ അറസ്റ്റിൽ
|16 Nov 2021 8:55 PM IST
വീടിന്പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അയൽവാസിയായ യുവാവ് ചോക്ലേറ്റ് നൽകി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
മഹാരാഷ്ട്രയിൽ ചോക്ലേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ 20 കാരൻ അറസ്റ്റിൽ. താനെ ജില്ലയിലെ രാംനഗറിലാണ് സംഭവം. നവംബർ 14നാണ് കേസിനാസ്പദമായ സംഭവം.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അയൽവാസിയായ യുവാവ് ചോക്ലേറ്റ് നൽകി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്‌സോ ആക്ട് പ്രകാരമാണ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പോക്‌സോ വകുപ്പിന് പുറമെ ഐപിസി സെക്ഷൻ 376 വകുപ്പും ചേർത്താണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ യോഗേഷ് ചവാൻ പറഞ്ഞു.