< Back
India
Saksham Pruthi

സാക്ഷം പ്രുതി

India

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുകയായിരുന്ന യുവാവ് ട്രെഡ്‍മില്ലില്‍ നിന്നും വൈദ്യുതാഘാതമേറ്റ് മരിച്ചു

Web Desk
|
20 July 2023 12:56 PM IST

ബിടെക് പൂര്‍ത്തിയാക്കിയ പ്രുതി ഗുരുഗ്രാം ആസ്ഥാനമായുള്ള സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു

ഡല്‍ഹി: ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുകയായിരുന്ന 24കാരന്‍ ട്രെഡ്‍മില്ലില്‍ നിന്നും വൈദ്യുതാഘാതമേറ്റ് മരിച്ചു. വടക്കൻ ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. രോഹിണി സെക്ടർ 19ൽ താമസിക്കുന്ന സാക്ഷം പ്രുതിയാണ് മരിച്ചത്. ബിടെക് പൂര്‍ത്തിയാക്കിയ പ്രുതി ഗുരുഗ്രാം ആസ്ഥാനമായുള്ള സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.

ചൊവ്വാഴ്ച രാവിലെ ഏഴരയോടെ സെക്ടർ 15ലെ ജിംപ്ലക്‌സ് ഫിറ്റ്‌നസ് സോണിൽ ട്രെഡ്‌മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിലാണ് വൈദ്യുതാഘാതമേറ്റതാണ് മരണകാരണമെന്ന് തെളിഞ്ഞത്. കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമായ നരഹത്യ, യന്ത്രോപകരണങ്ങളുമായി ബന്ധപ്പെട്ട് അശ്രദ്ധമായ പെരുമാറ്റം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ജിം മാനേജർ അനുഭവ് ദുഗ്ഗലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Similar Posts