< Back
India
ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു
India

ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു

Web Desk
|
5 Oct 2022 7:20 AM IST

21 പേരെ രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡ്: പൗരി ഗഢ്‍വാളിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. 21 പേരെ രക്ഷപ്പെടുത്തി. അമ്പതിലധികം പേരാണ് ബസിലുണ്ടായിരുന്നത്. റിഖ്നിഖൽ- ബൈറോഖൽ റോഡിൽ സിംദി ഗ്രാമത്തിനരികിലാണ് സംഭവം നടന്നത്. 500 മീറ്റർ ആഴത്തിലേക്കാണ് ബസ് മറിഞ്ഞത്.

അതേസമയം ഉത്തരാഖണ്ഡിൽ ഇന്നലെ നടക്കുന്ന രണ്ടാമത്തെ ദുരന്തമാണിത്. ദ്രൗപതി ദണ്ഡ കൊടുമുടിയിൽ ഹിമപാതമുണ്ടായി പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. ഇവരെല്ലാവരും ഉത്തരകാശിയിലെ നെഹ്റു മൗണ്ടനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ്. കാണാതായ മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.

Related Tags :
Similar Posts