< Back
India

India
'250 സംരക്ഷിത സ്മാരകങ്ങൾ വഖഫായി രജിസ്റ്റർ ചെയ്തു'; നിയന്ത്രണം വേണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
|9 Dec 2024 9:05 AM IST
ഫിറോസ് ഷാ കൊട്‍ല ജമാ മസ്ജിദിന്റെ അടക്കം നിയന്ത്രണം വേണമെന്നാണ് ആവശ്യം
ഡൽഹി: വഖഫായി രജിസ്റ്റർ ചെയ്ത സ്മാരകങ്ങളുടെ നിയന്ത്രണം വേണമെന്ന ആവശ്യവുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ). ഫിറോസ് ഷാ കൊട്‍ല ജമാ മസ്ജിദിന്റെ അടക്കം നിയന്ത്രണം വേണമെന്നാണ് ആവശ്യം. 250 സംരക്ഷിത സ്മാരകങ്ങൾ വഖഫായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അവകാശപ്പെടുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് എഎസ്ഐ ഉദ്യോഗസ്ഥർ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൃത്യമായ വിവരം അറിയിക്കാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ എഎസ്ഐ നടത്തിയ സർവേയിലാണ് 250 സംരക്ഷിത സ്മാരകങ്ങൾ കണ്ടെത്തിയത്. 172 സ്മാരകങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇത് ഉടൻ തന്നെ ജെപിസിക്ക് കൈമാറും.