< Back
India
drone attack
India

പാകിസ്താൻ ലക്ഷ്യമിട്ടത് 26 ഇന്ത്യൻ നഗരങ്ങളെ; ആക്രമണ ശ്രമങ്ങളെ തകർത്തെറിഞ്ഞ് സൈന്യം

Web Desk
|
10 May 2025 1:08 PM IST

അത്യാധുനിക ഡ്രോണുകളെയും മിസൈലുകളെയും ഇന്ത്യയുടെ പ്രതിരോധ സംവിധാനം വീഴ്ത്തി

ഡൽഹി: പാകിസ്താന്‍റെ ആക്രമണ ശ്രമങ്ങളെ തകർത്തെറിഞ്ഞ് ഇന്ത്യ. പാകിസ്താൻ ലക്ഷ്യമിട്ടത് 26 ഇന്ത്യൻ നഗരങ്ങൾ എന്ന് സൈന്യം. അത്യാധുനിക ഡ്രോണുകളെയും മിസൈലുകളെയും ഇന്ത്യയുടെ പ്രതിരോധ സംവിധാനം വീഴ്ത്തി. അതിനിടെ ജമ്മു കശ്മീരിലെ പാക് ഷെല്ലിങ്ങിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു.ഗുജറാത്ത്രാ,ജസ്ഥാൻ അതിർത്തി പ്രദേശങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സൈന്യം സ്ഥിരീകരിച്ചു.

തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചടിയാണ് ഇന്ത്യ പാകിസ്താന് നൽകിയത്. രാത്രി 9 മണിയോടെ ആരംഭിച്ച പാക് പ്രകോപനം പുലർച്ചെ വരെ നീണ്ടു. വിദേശനിർമിത ഡ്രോണുകളും മിസൈലുകളും അടക്കം ഇന്ത്യയിലേക്ക് എത്തിയ പാക് സന്നാഹങ്ങളെല്ലാം അന്തരീക്ഷത്തിൽ വച്ച് തന്നെ സൈന്യം നിർവീര്യമാക്കി. ഡൽഹി ലക്ഷ്യമാക്കിയ ദീർഘദൂര മിസൈലുകളെ പഞ്ചാബ്- ഹരിയാന അതിർത്തിയിൽ സൈന്യം തകർത്തു. ജമ്മുകശ്മീരിലെ ദാൽ തടാകത്തിനു സമീപം ഉഗ്ര ശബ്ദത്തോടെ മിസൈൽ പതിച്ചെന്ന് പ്രദേശവാസികൾ പറഞ്ഞു.

പഞ്ചാബിലെ വ്യോമ താവളം ലക്ഷ്യമാക്കി എത്തിയ അഫ്ഗാന്‍റെ ഫത്താൻ മിസൈലുകളെയും സൈന്യം തകർത്തു. ജമ്മുകശ്മീരിലെ രജൗരിയിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ അഡീഷണൽ ഡിസി ഥാപ്പയാണ് വീരമൃത്യു വരിച്ചത്. പാകിസ്താന്‍റെ ആക്രമണത്തെ തടയാൻ ഇന്ത്യയുടെ കവാച് സംവിധാനം സുസജ്ജമാണെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകുന്നു.

Similar Posts