< Back
India

India
ജമ്മു കശ്മീരിലെ കത്‍വയിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ സൈന്യം വധിച്ചു, 3 സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു
|28 March 2025 8:50 AM IST
കഴിഞ്ഞ നാലുദിവസമായി കത്‍വയിൽ ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്
ജമ്മു:ജമ്മു കശ്മീരിലെ കത്‍വയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്ക് വീരമൃത്യു. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. രാജ്ബാഗിലെ ജാഖോലെയിൽ സുരക്ഷാസേന ഭീകരരെ കണ്ടതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കഴിഞ്ഞ നാലുദിവസമായി കത്‍വയിൽ ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.