< Back
India

India
മുംബൈയിലെ ഹോട്ടലില്‍ തീപിടിത്തം; മൂന്നുപേര്‍ മരിച്ചു, അഞ്ചുപേര്‍ക്ക് പരിക്ക്
|27 Aug 2023 3:42 PM IST
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്
മുംബൈ: മുംബൈയിലെ ഹോട്ടൽ ഗാലക്സിയിൽ തീപിടിത്തത്തിൽ മൂന്ന് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുംബൈയിലെ സാന്താക്രൂസ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.