< Back
India
Gang Rape case,
India

പത്താംക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി, മൃതദേഹം കിണറ്റിലെറിഞ്ഞു; മൂന്നു പേർ അറസ്റ്റില്‍

Web Desk
|
26 Sept 2023 10:58 AM IST

പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് പൊലീസ്

ജയ്പൂർ: രാജസ്ഥാനിലെ സിക്കറിൽ 15 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പടെ മൂന്നു പേര്‍ അറസ്റ്റിൽ. സമീർ, ഗുലാം എന്നിവരാണ് അറസ്റ്റിലായ രണ്ടുപേര്‍. മൂന്നുപേരെയും ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് ചുരുവിൽ നിന്നുള്ള പത്താം ക്ലാസ് വിദ്യാർഥിയെ കാണാതായത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ കിണറ്റിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായും സിക്കാർ പൊലീസ് സൂപ്രണ്ട് അലി പാരിസ് ദേശ്മുഖ് പറഞ്ഞു.

തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കേസിൽ ന്യായമായ അന്വേഷണം നടത്തുമെന്ന് ജില്ലാ ഉദ്യോഗസ്ഥർ ഉറപ്പുനൽകി. പ്രതികൾക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഫത്തേപൂർ മുൻ എംഎൽഎ നന്ദ് കിഷോർ മഹാരിയുടെ നേതൃത്വത്തിൽ ബി.ജെ.പി കുത്തിയിരിപ്പ് പ്രകടനം നടത്തി. കുടുംബത്തിന് ധനസഹായം നൽകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ബലാത്സംഗത്തിന് ഇരയായ ഞങ്ങളുടെ പെൺമക്കളുടെ മൃതദേഹം കിണറുകളിൽ നിന്ന് പുറത്തെടുക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ ഇപ്പോൾ കോൺഗ്രസ് സർക്കാറിന്റെ കാട്ടുഭരണത്തിൽ സാധാരണമായിരിക്കുകയാണെന്ന് സംസ്ഥാന ബിജെപി വക്താവ് ലക്ഷ്മികാന്ത് ഭരദ്വാജ് പറഞ്ഞു.

Similar Posts