< Back
India
3 Nagpur Children Found Dead, 3 Nagpur Children Found Dead In SUV Parked 50 Metres Away From Home,latest national news,കാണാതായ മൂന്ന് കുട്ടികളെ വീടിന് സമീപം പാര്‍ക്ക് ചെയ്ത കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
India

കാണാതായ മൂന്ന് കുട്ടികളെ വീടിന് സമീപം നിര്‍ത്തിയിട്ട കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Web Desk
|
19 Jun 2023 8:57 AM IST

ശനിയാഴ്ച ഉച്ചയോടെയാണ് കുട്ടികളെ കാണാതായത്

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കാണാതായ മൂന്ന് കുട്ടികളെ വീടിന് സമീപം പാർക്ക് ചെയ്ത കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫറൂഖ് നഗർ നിവാസികളായ തൗഫീഖ് ഫിറോസ് ഖാൻ (4), ആലിയ ഫിറോസ് ഖാൻ (6), അഫ്രിൻ ഇർഷാദ് ഖാൻ (6) എന്നിവരാണ് മരിച്ചത്. തൗഫീക്കും ആലിയയും സഹോദരങ്ങളാണ്. അഫ്രിൻ ഇവരുടെ അയൽവാസിയാണ്.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു കുട്ടികളെ കാണാതായത്. തൊട്ടടുത്തുള്ള ഗ്രൗണ്ടിലേക്ക് കളിക്കാൻ പോയതായിരുന്നു കുട്ടികൾ.എന്നാൽ വൈകുന്നേരമായിട്ടും അവർ വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് മാതാപിതാക്കൾ പച്ചപോളി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് വീടിന് 50 മീറ്റർ അകലെ പാർക്ക് ചെയ്തിരിക്കുന്ന സ്പോർട്സ് യൂട്ടിലിറ്റി വാഹനത്തിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

തൗഫീക്കിന്റെയും ആലിയയുടെയും മാതാപിതാക്കൾ ആക്രിക്കച്ചവടക്കാരാണ്.കുട്ടികളുടെ മരണകാരണം അറിയാൻ പ്രത്യേക അനുമതി നേടിയ ശേഷം പോസ്റ്റ്‌മോർട്ടം നടത്തുമെന്ന്‌നാഗ്പൂർ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു.

Similar Posts