< Back
India
സെല്‍ഫി വീഡിയോ ചിത്രീകരിക്കുന്നതിനിടെ മൂന്ന് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു
India

സെല്‍ഫി വീഡിയോ ചിത്രീകരിക്കുന്നതിനിടെ മൂന്ന് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു

ijas
|
8 April 2022 6:01 PM IST

മരിച്ച പ്രകാശ്, മോഹന്‍, അശോക് എന്നിവര്‍ സ്ഥിരമായി റെയില്‍വേ ട്രാക്ക് പശ്ചാത്തലമായി വീഡിയോ പോസ്റ്റ് ചെയ്യുന്നവരാണ്

തമിഴ്നാട്: സെല്‍ഫി വീഡിയോ ചിത്രീകരിക്കുന്നതിനിടെ ചെങ്കല്‍പ്പേട്ടില്‍ മൂന്ന് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. പ്രകാശ്(17), മോഹന്‍(17), അശോക് കുമാര്‍(24) എന്നിവരാണ് ട്രെയിന്‍ അപകടത്തില്‍ മരിച്ചത്. സിംഗപെരുമാള്‍ ക്ഷേത്രത്തിന് സമീപം ചെട്ടിപുന്നിയം നിവാസികളാണ് മരിച്ചവരെല്ലാം.

മരിച്ച പ്രകാശ്, മോഹന്‍, അശോക് എന്നിവര്‍ സ്ഥിരമായി റെയില്‍വേ ട്രാക്ക് പശ്ചാത്തലമായി വീഡിയോ പോസ്റ്റ് ചെയ്യുന്നവരാണ്. ഇത്തരത്തില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്. റെയില്‍ വേ ട്രാക്കില്‍ നിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ചെന്നൈ തമ്പാരത്ത് നിന്നും വില്ലുപുരത്തേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചിടുകയായിരുന്നു. അപകടത്തിന് ശേഷം സ്ഥലത്തെത്തിയ റെയില്‍വേ പൊലീസ് മൂന്ന് യുവാക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. മൃതദേഹങ്ങള്‍ ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്.

3 run over by train while taking selfie on railway tracks in Tamil Nadu

Similar Posts