< Back
India

പ്രതീകാത്മക ചിത്രം
India
ഉത്തരക്കടലാസ് കാണിച്ചുകൊടുത്തില്ല; പത്താംക്ലാസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച് സഹപാഠികൾ
|28 March 2024 4:16 PM IST
മൂന്ന് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു
താനെ: പത്താം ക്ലാസ് പരീക്ഷക്കിടെ ഉത്തരക്കടലാസ് കാണിച്ചുകൊടുക്കാത്തതിന് പത്താംക്ലാസുകാരനെ സഹപാഠികൾ കുത്തിപ്പരിക്കേൽപ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് എസ്.എസ്.സി പരീക്ഷയ്ക്കിടെ ഉത്തരക്കടലാസ് കാണിച്ചുകൊടുക്കാൻ ഇരയായ വിദ്യാർഥി വിസമ്മതിച്ചത്. ഇതിൽ പ്രകോപിതരായ മൂന്ന് വിദ്യാർഥികൾ പരീക്ഷാ ഹാളിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ സഹപാഠിയെ മർദിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.
പരിക്കേറ്റ വിദ്യാർഥിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിച്ചതായി പൊലീസ് പറഞ്ഞു. സഹപാഠിയെ കുത്തിയ മൂന്നുപേർക്കെതിരെ ഭിവണ്ടിയിലെ ശാന്തി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐപിസി സെക്ഷൻ 324 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.