< Back
India
അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനിടെ മൂന്നു വയസുകാരൻ കുളത്തിൽ വീണ് മരിച്ചു
India

അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനിടെ മൂന്നു വയസുകാരൻ കുളത്തിൽ വീണ് മരിച്ചു

അഹമ്മദലി ശര്‍ഷാദ്
|
16 Feb 2026 5:23 PM IST

ചരൺ- സ്വാതി ദമ്പതികളുടെ മകനായ ലക്ഷ്മീർ ആണ് മരിച്ചത്

ബെംഗളൂരു: അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനിടെ മൂന്നു വയസുകാരൻ കുളത്തിൽ വീണു മരിച്ചു. ചരൺ- സ്വാതി ദമ്പതികളുടെ മകനായ ലക്ഷ്മീർ ആണ് മരിച്ചത്. അമ്മ സ്വാതി എട്ട് മാസം ഗർഭിണിയാണ്. മാഗഡി റോഡിലുള്ള സ്റ്റുഡിയോയിലായിരുന്നു ഫോട്ടോ ഷൂട്ട് നടന്നിരുന്നത്.

സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി താത്കാലികമായി നിർമിച്ച കുളത്തിൽ വീഴുകയായിരുന്നു. ഷൂട്ടിനിടെ ഇത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ പിതാവ് ജോലിയുടെ ഭാഗമായി യുഎസിലാണ് സുഹൃത്തിനൊപ്പമാണ് സ്വാതി സ്റ്റുഡിയോയിലെത്തിയത്. കുട്ടി കാൽവഴുതി കുളത്തിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് കൃത്രിമ കുളങ്ങളാണ് സ്റ്റുഡിയോയിലുള്ളത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Similar Posts