< Back
India
, House Catches Fire,burnt death,house catches fire in UP village,Fire breaks
India

വീടിന്റെ മേൽക്കൂരക്ക് തീപിടിച്ചു; ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്ന് വയസുകാരി വെന്തുമരിച്ചു

Web Desk
|
5 Feb 2023 1:59 PM IST

വീടിനോട് ചേർന്ന് കെട്ടിയിട്ടിരുന്ന പശുവും പൊള്ളലേറ്റ് മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിൽ വീടിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ചതിനെ തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്നു മൂന്നുവയസുകാരി വെന്തുമരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ബഹാദൂർപൂർ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. രാംബാബുവെന്നയാളുടെ ഓട് മേഞ്ഞ വീടിനാണ് തീപിടിച്ചത്.

ഈ സമയം വീട്ടിൽ ഉറങ്ങുകയായിരുന്നു രാം ബാബുവിന്റെ മകൾ നന്ദിനി. തീപിടിച്ച മേൽക്കൂര ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തീ ആളിപ്പടരുന്നത് കണ്ട് അയൽവാസികൾ ഓടിയെത്തകുയും തീ അണക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. വീടിനോട് ചേർന്ന് കെട്ടിയിട്ടിരുന്ന പശുവും പൊള്ളലേറ്റ് മരിച്ചിട്ടുണ്ട്. തീപിടിക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന മറ്റ് അംഗങ്ങൾ പുറത്തായിരുന്നു. വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന പണവും മറ്റ് വസ്തുക്കളും കത്തി നശിച്ചിട്ടുണ്ട്.

മൂന്നുവയസുകാരിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് സമർ ബഹാദൂർ സിംഗിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.




Similar Posts