< Back
India
ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് അടച്ച രാജ്യത്തെ 32 വിമാനത്താവളങ്ങൾ തുറന്നു
India

ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് അടച്ച രാജ്യത്തെ 32 വിമാനത്താവളങ്ങൾ തുറന്നു

Web Desk
|
12 May 2025 1:05 PM IST

യാത്രാ സർവീസുകൾ ഉടൻ ആരംഭിക്കും

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് അടച്ച രാജ്യത്തെ 32 ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് അടച്ച രാജ്യത്തെ 32 വിമാനത്താവളങ്ങൾ തുറന്നു. യാത്രാ സർവീസുകൾ ഉടൻ ആരംഭിക്കും. മൂന്ന് ദിവസമായി 32 വിമാനത്താവളങ്ങൾ പൂർണമായും അടച്ചിട്ടിരിക്കുകയായിരുന്നു. ശ്രീനഗർ, ജമ്മു വിമാനത്താവളങ്ങൾ തുറക്കുന്നത് വൈകിയേക്കും.

യാത്രക്കാർ നേരത്തെ എത്തണമെന്ന നിർദേശത്തിന് മാറ്റമില്ല. മൂന്ന് മണിക്കൂർ മുൻപ് എങ്കിലും യാത്രക്കാർ വിമാനത്താവളത്തിലെത്തണം. ചെക്കിങ് ഗേറ്റുകൾ 75 മിനിറ്റ് മുൻപ് അടയ്ക്കും.

ഇന്ത്യ -പാക് ഡിജിഎംഒ തല നിര്‍ണായക ചർച്ച ഉടൻ നടക്കും. ഇന്ത്യയുടെ ഡിജിഎംഒ രാജീവ് ഘായിയുടെ വാർത്തസമ്മേളനം ഉച്ചയ്ക്ക് രണ്ടരക്ക് നടക്കും.

പ്രധാനമന്ത്രിയുടെ വസതിയിൽ നിർണായക കൂടിക്കാഴ്ച നടന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അതിർത്തി മേഖലയിൽ സാറ്റ്ലൈറ്റ് നിരീക്ഷണം തുടരുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. വെടിനിർത്തലിലെ അമേരിക്കൻ ഇടപെടലിൽ പ്രതിപക്ഷ വിമർശനം തുടരുകയാണ്.

Similar Posts