< Back
India
ഒഡീഷയിലെ ജാർസുഗുഡ ജില്ലയിലെ 102 ഹോം ഗാർഡ് തസ്തികകളിലേക്ക് നടന്ന എഴുത്തുപരീക്ഷയിൽ പങ്കെടുത്തത് 4,000ത്തിലധികം ഉദ്യോഗാർത്ഥികൾ
India

ഒഡീഷയിലെ ജാർസുഗുഡ ജില്ലയിലെ 102 ഹോം ഗാർഡ് തസ്തികകളിലേക്ക് നടന്ന എഴുത്തുപരീക്ഷയിൽ പങ്കെടുത്തത് 4,000ത്തിലധികം ഉദ്യോഗാർത്ഥികൾ

Web Desk
|
28 Dec 2025 9:58 PM IST

അഞ്ചാം ക്ലാസ് യോഗ്യതയാണെങ്കിലും, ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ, സാങ്കേതിക യോഗ്യതയുള്ള അപേക്ഷകർ എന്നിവരെക്കൊണ്ട് സെൻ്റർ നിറഞ്ഞിരുന്നു

ഭുവനേശ്വർ: ഒഡീഷയിലെ ജാർസുഗുഡ ജില്ലയിലെ 102 ഹോം ഗാർഡ് തസ്തികകളിലേക്ക് ഞായറാഴ്ച നടന്ന എഴുത്തുപരീക്ഷയിൽ പങ്കെടുത്തത് 4,000-ത്തിലധികം ഉദ്യോഗാർത്ഥികൾ. ഇതോടെ ഒഡീഷയിലെ രൂക്ഷമായ തൊഴിൽ പ്രതിസന്ധിയാണ് തുറന്നുകാട്ടപ്പെട്ടത്. സംസ്ഥാനത്തെ യുവാക്കൾകളുടെ സ്ഥിര ജോലിക്കായുള്ള നിരാശാജനകമായ അന്വേഷണമാണ് പങ്കാളിത്തം കാണിക്കുന്നതെന്നാണ് വിമർശനം.

ഒഡീഷ സ്പെഷ്യൽ ആംഡ് പോലീസ് (OSAP) ബറ്റാലിയൻ ഗ്രൗണ്ടിൽ നടന്ന പരീക്ഷയിൽ 4,040 പേർ പങ്കെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഓരോ ഒഴിവിലേക്കും ഏകദേശം 40 പേർ മത്സരിക്കുന്നതിനാൽ, താത്ക്കാലികവും കുറഞ്ഞ ശമ്പളമുള്ളതുമായ സർക്കാർ തസ്തികകളിലേക്കുള്ള കടുത്ത മത്സരമാണ്.

അഞ്ചാം ക്ലാസ് യോഗ്യതയാണെങ്കിലും, ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ, സാങ്കേതിക യോഗ്യതയുള്ള അപേക്ഷകർ എന്നിവരെക്കൊണ്ട് സെൻ്റർ നിറഞ്ഞിരുന്നു. സ്വകാര്യ മേഖലയിലെ ജോലികളുടെ അഭാവം, സർക്കാർ നിയമനങ്ങളിലെ കാലതാമസം, എന്നിവ കാരണം അപേക്ഷിക്കാൻ നിർബന്ധിതരാകുന്നതായി പല ഉദ്യോഗാർത്ഥികളും പറഞ്ഞു.

ഒഡീഷയിലെ തന്നെ സാംബൽപൂരിൽ 187 ഹോം ഗാർഡ് തസ്തികകളിലേക്ക് 8,000 ഉദ്യോഗാർത്ഥികളാണ് മത്സരിച്ചത്. റൂർക്കേലയിൽ അപേക്ഷകരിൽ ബി.ടെക് ബിരുദധാരികളും ബിരുദാനന്തര ബിരുദമുള്ളവരും ഉൾപ്പെടുന്നു. മെച്ചപ്പെട്ട അവസരങ്ങൾ നിലവിലില്ലാത്തതിനാൽ ഉയർന്ന യോഗ്യതയുള്ള യുവാക്കൾ എൻട്രി ലെവൽ തസ്തികകൾക്കായി മത്സരിക്കുകയാണ്.

Similar Posts