< Back
India
Electrocuted

പ്രതീകാത്മക ചിത്രം

India

രാജസ്ഥാനില്‍ ധാന്യ മില്ലില്‍ നിന്നും വൈദ്യുതാഘാതമേറ്റ് രണ്ടു കുട്ടികളടക്കം നാലു പേര്‍ മരിച്ചു

Web Desk
|
2 Sept 2023 11:12 AM IST

യുവതിയും ഭര്‍തൃപിതാവും പിതാവും രണ്ട് കുട്ടികളുമാണ് മരിച്ചത്

ബാര്‍മര്‍: രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ ധാന്യ മില്ലില്‍ നിന്നും വൈദ്യുതാഘാതമേറ്റ് രണ്ടു കുട്ടികളടക്കം നാലു പേര്‍ മരിച്ചു. യുവതിയും ഭര്‍തൃപിതാവും പിതാവും രണ്ട് കുട്ടികളുമാണ് മരിച്ചത്. നാലു പേരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.

വെള്ളിയാഴ്‌ച രാത്രി 9.30 ഓടെയാണ്‌ വീടിനോടു ചേര്‍ന്നുള്ള ധാന്യ മില്ലില്‍ ജോലി ചെയ്യുന്നതിനിടെ യുവതിക്ക് വൈദ്യുതാഘാതമേറ്റത്. ഇതു കണ്ട് അമ്മയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടികള്‍ക്കും വൈദ്യുതാഘാതമേറ്റത്. മൂന്നു പേരെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭര്‍തൃപിതാവും മരിച്ചത്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണെന്ന് ബാർമർ എസ്.പി ദിഗന്ത് ആനന്ദ് പറഞ്ഞു.

Similar Posts