< Back
India

India
കുൽഗാമിൽ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു
|7 July 2024 6:51 AM IST
പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്
ജമ്മു കശ്മീര്‍ : കശ്മീരിലെ കുൽഗാമിലെ ചിനിഗാമിൽ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. സൈന്യം രണ്ട് തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകൾ നടത്തുന്നുണ്ട്. മോദർഗാം ഗ്രാമത്തിലും ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. ഇവിടെ ഒരു സൈനികൻ വെടിവെപ്പിൽ വീരമൃത്യു വരിച്ചിരുന്നു.
രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാസേന പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതിന് ശേഷമാണ് ഭീകരരുടെ വെടിവയ്പ് ഉണ്ടായത്.