< Back
India
നാലുവയസുകാരിയെ അയൽവാസി ബലാത്സംഗം ചെയ്തു; 22 കാരനായി തെരച്ചിൽ
India

നാലുവയസുകാരിയെ അയൽവാസി ബലാത്സംഗം ചെയ്തു; 22 കാരനായി തെരച്ചിൽ

Web Desk
|
14 April 2022 3:44 PM IST

മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തത്

ഫരീദാബാദ്: നാല് വയസുകാരിയെ അയൽക്കാരനായ 22 കാരൻ ബലാത്സംഗം ചെയ്തു. ഫരീദാബാദിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ ഇതരസംസ്ഥാന തൊഴിലാളികളായ പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിസ്ഥലത്തായിരുന്ന സമയത്താണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വീടിന് സമീപത്താണ് പ്രതിയും താമസിക്കുന്നത്.പെൺകുട്ടി തനിച്ചായിരുന്നപ്പോഴാണ് പ്രതി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. ഇക്കാര്യം ആരോടും പറയരുതെന്ന് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായി കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അമ്മ ജോലി കഴിഞ്ഞുവന്നപ്പോൾ വേദനയുണ്ടെന്ന് പെൺകുട്ടി അമ്മയോട് പറയുകയായിരുന്നു. തുടർന്നാണ് അമ്മ പൊലീസിൽ പരാതി നൽകിയത്.പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. പ്രതിക്കായി തെരച്ചിൽ നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.പോക്‌സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Similar Posts