< Back
India

India
മാതാവിന് കടം കൊടുത്ത പണം തിരിച്ചുകിട്ടിയില്ല; 11കാരിയെ വിവാഹം കഴിച്ച 40കാരൻ അറസ്റ്റിൽ
|1 May 2023 2:41 PM IST
ലക്ഷ്മിപൂർ ഗ്രാമവാസിയായ മഹേന്ദ്ര പാണ്ഡെയാണ് അറസ്റ്റിലായത്.
പട്‌ന: 11കാരിയെ വിവാഹം കഴിച്ച 4കാരൻ അറസ്റ്റിൽ. ലക്ഷ്മിപൂർ ഗ്രാമവാസിയായ മഹേന്ദ്ര പാണ്ഡെയാണ് അറസ്റ്റിലായത്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്.
മഹേന്ദ്ര പാണ്ഡെ പെൺകുട്ടിയുടെ മാതാവിന് രണ്ട് ലക്ഷം രൂപ കടം കൊടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാൻ കുടുംബത്തിന് കഴിഞ്ഞില്ല. തുടർന്നാണ് പ്രതി പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.
പെൺകുട്ടിയുടെ മാതാവ് മൈർവ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. എന്നാൽ തങ്ങൾ പരസ്പര സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്നാണ് പെൺകുട്ടിയും പ്രതിയും പറയുന്നത്. മഹേന്ദ്ര പാണ്ഡെക്ക് മറ്റൊരു ഭാര്യ കൂടിയുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.