< Back
India

India
മലയാളികൾ ഉൾപ്പെടെ 42 നഴ്സുമാരെ തിരികെ നിയമിക്കണം: ഡൽഹി ഹൈക്കോടതി
|29 July 2024 4:07 PM IST
കോവിഡ് കാലത്ത് ഉൾപ്പെടെ ജോലി ചെയ്തവരെ ഒഴിവാക്കിയത് ന്യായമല്ലെന്ന് കോടതി
ഡൽഹി: പതിനാല് വർഷം കരാർ ജോലി ചെയ്തതിനു ശേഷം പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കാൻ ഡൽഹി ഹൈക്കോടതി നിർദേശം. 8 മലയാളികൾ ഉൾപ്പെടെ 42 നഴ്സുമാരെ തിരികെ നിയമിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഡൽഹി ആർ.എം.എൽ ആശുപ്രതിയിൽ നിന്നു 2022ലാണ് ഇവരെ പിരിച്ചുവിട്ടത്.
കോവിഡ് കാലത്ത് ഉൾപ്പെടെ ജോലി ചെയ്തവരെ ഒഴിവാക്കിയത് ന്യായമല്ലെന്ന് വ്യക്തമാക്കിയ കോടതി ആർ.എം.എൽ.എല്ലിൽ ഒഴിവില്ലെങ്കിൽ സഫ്ദർജംഗ്, ലേഡി ഹാർഡിംഗ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ നിയമിക്കണമെന്നും നിർദേശിച്ചു.