< Back
India
മധ്യപ്രദേശിൽ ട്രക്ക് ആൾക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി 5 മരണം
India

മധ്യപ്രദേശിൽ ട്രക്ക് ആൾക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി 5 മരണം

Web Desk
|
4 Dec 2022 9:25 PM IST

അപകടത്തിൽ 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്

ഭോപ്പാൽ: മധ്യപ്രദേശിൽ നിയന്ത്രണം വിട്ട ട്രക്ക് ആൾക്കൂട്ടത്തിലേക്ക് പാഞ്ഞ് കയറി അഞ്ച് പേർ മരിച്ചു. രത്‌ലം ജില്ലയിൽ ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ബസ് കാത്തു നിന്നവരിലേക്കും സ്‌കൂട്ടർ യാത്രികരിലേക്കും ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ എട്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടമുണ്ടായതിന് പിന്നാലെ ട്രക്ക് ഡ്രൈവർ ഓടി രക്ഷപെട്ടു. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Similar Posts