< Back
India
pune
India

പൂച്ചയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ അഞ്ച് പേര്‍ മരിച്ചു

Web Desk
|
10 April 2024 11:48 AM IST

പൂണെ: മഹാരാഷ്ട്രയിലെ അഹമദ്‌നഗറില്‍ ഉപേക്ഷിക്കപ്പെട്ട പൊട്ടക്കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ വൈകീട്ട് വകാഡി ഗ്രാമത്തിലായിരുന്നു സംഭവം. വൈകീട്ട് അഞ്ച് മണിയോടെയാണ് പൂച്ച കിണറ്റില്‍ വീണത്.

ശബ്ദം കേട്ട് കിണറ്റില്‍ ഇറങ്ങിയവരും അതിനുള്ളില്‍ കുടുങ്ങി. പിന്നാലെ രക്ഷിക്കാന്‍ വന്ന ഓരോരുത്തരായി വീഴുകയായിരുന്നുവെന്നാണ് വിവരം. ചതുപ്പ് നിറഞ്ഞ കിണറില്‍ കരയ്ക്ക് കയറാനാവാതെ ഇവര്‍ കുടങ്ങിയെന്നും വായു സഞ്ചാരം പ്രശ്‌നമായെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. നാട്ടുകാര്‍ ചേര്‍ന്ന് ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്‌.

.

Related Tags :
Similar Posts