< Back
India

India
യമുന എക്‌സ്പ്രസ് ഹൈവേയിൽ ബസും കാറും കൂട്ടിയിടിച്ച് കത്തി; അഞ്ചുപേർ വെന്തുമരിച്ചു
|12 Feb 2024 11:34 AM IST
കാർ യാത്രക്കാരാണ് മരിച്ചത്.
മഥുര: ഉത്തർപ്രദേശിലെ യമുന എക്‌സ്പ്രസ് ഹൈവേയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ മരിച്ചു. കാർ യാത്രക്കാരാണ് മരിച്ചത്.
ബസ് ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പിന്നാലെ വന്ന കാർ ബസിന്റെ പിന്നിൽ ഇടിച്ചാണ് കത്തിയത്. സ്വിഫ്റ്റ് ഡിസയർ കാറാണ് അപകടത്തിൽപ്പെട്ടത്. പൊലീസും അഗ്നിരക്ഷാസേനയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.