< Back
India

India
പേന തലയിൽ തുളഞ്ഞുകയറി; അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം
|4 July 2024 4:47 PM IST
തെലങ്കാനയിൽ ഭദ്രാദ്രി കോതഗുഡെം ജില്ലയിലാണ് സംഭവം.
ഹൈദരാബാദ്: പേന തലയിൽ തുളഞ്ഞുകയറി അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. തെലങ്കാനയിൽ ഭദ്രാദ്രി കോതഗുഡെം ജില്ലയിലാണ് സംഭവം. യു.കെ.ജി വിദ്യാർഥിനിയായ റിയാൻഷിക ആണ് മരിച്ചത്.
ജൂലൈ ഒന്നിനായിരുന്നു സംഭവം. ബെഡിലിരുന്ന് എഴുതുന്നതിനിടെ കുട്ടി താഴെ വീഴുകയും കയ്യിലുണ്ടായിരുന്ന പേന തലയിൽ തുളഞ്ഞുകയറുകയുമായിരുന്നു. ചെവിക്ക് മുകളിലായാണ് പേന തുളഞ്ഞുകയറിയിത്. പേനയുടെ പകുതിയും തലയിലേക്ക് കയറിയതായാണ് റിപ്പോർട്ട്.
കുട്ടിയെ രക്ഷിതാക്കൾ ഉടൻ തന്നെ ഭദ്രാചലം ഗവൺമെന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ പിന്നീട് ഖമ്മത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയയിലൂടെ പേന പുറത്തെടുത്തെങ്കിലും അണുബാധ ഉണ്ടായതിനെ തുടർന്ന് കുട്ടി മരണപ്പെടുകയായിരുന്നു