
അഞ്ചുവയസുകാരിയെ അമ്മാവൻ തട്ടിക്കൊണ്ടുപോയി 90,000 രൂപക്ക് വിറ്റു; രക്ഷകരായി മുംബൈ പൊലീസ്
|കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം
മുംബൈ: അഞ്ചുവയസുകാരിയെ അമ്മയുടെ സഹോദരനും ഭാര്യയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി 90,000 രൂപയ്ക്ക് വിറ്റു. മുംബൈയിലാണ് സംഭവം. സാന്താക്രൂസിലെ വക്കോളയിൽ നിന്ന് അര്‍ധരാത്രിയിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കുട്ടിയെ ഇവര്‍ 90,000 രൂപയ്ക്ക് വിൽക്കുകയും ഇടനിലക്കാരൻ കുഞ്ഞിനെ വീണ്ടും 1,80,000 രൂപയ്ക്ക് മറ്റൊരാൾക്ക് കൈമാറുകയും ചെയ്തു.
കുട്ടിയെ കാണാനില്ലെന്ന കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് നടത്തിയ സമയോചിതമായ ഇടപെടലാണ് കുഞ്ഞിന് രക്ഷയായത്. പൊലീസ് പെൺകുട്ടിയെ പൻവേലിൽ നിന്ന് രക്ഷപ്പെടുത്തി അമ്മയുടെ അടുത്തെത്തിക്കുകയായിരുന്നു.
സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുഞ്ഞിന് ചോക്ലേറ്റുകൾ നൽകി ആശ്വസിപ്പിക്കുന്നതിന്‍റെയും അമ്മക്ക് കൈമാറുന്നതിന്‍റെയും ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.