< Back
India

India
ജമ്മു കശ്മീരിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി
|13 Jun 2023 3:49 PM IST
ഉത്തരാഖണ്ഡ്, ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർ പ്രദേശ് , പാകിസ്താൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു
ന്യൂഡൽഹി: ഡൽഹി ഉൾപ്പടെയുള്ളഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം ജമ്മു കശ്മീരിലെ കിഷത്വാർ മേഖലയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ്.
'ഭൂകമ്പമുണ്ടായപ്പോള്‍ സ്കൂള്‍ കുട്ടികളടക്കം ഭയന്നുപോയി. കടകളിലുള്ള ആളുകൾ പുറത്തേക്ക് ഓടി, കഴിഞ്ഞയാഴ്ചയുണ്ടായ ഭൂചലനത്തേക്കാൾ തീവ്രമായിരുന്നു ഇതെന്നും ശ്രീനഗറിലുള്ളവര്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർ പ്രദേശ്, പാകിസ്താൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് ഒന്നരയോടെ ഉണ്ടായ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഹിന്ദുകുഷ് മേഖലയിൽ രണ്ട് മാസങ്ങൾക്ക് മുൻപും ഭൂചലനം ഉണ്ടായിട്ടുണ്ട്.