< Back
India
6 Dead, 10 Missing After Boat Overturns In Srinagar
India

ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞ് ആറുപേർ മരിച്ചു; 10 പേരെ കാണാനില്ല

Web Desk
|
16 April 2024 12:42 PM IST

മേഖലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴ തുടരുന്നതിനാൽ നദിയിലെ ജലനിരപ്പ് ഉയർന്ന നിലയിലാണ്.

ശ്രീനഗർ: ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാല് കുട്ടികളടക്കം ആറുപേർ മരിച്ചു. 10 പേരെ കാണാനില്ല. 20 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ടിൽ ഉണ്ടായിരുന്നിവരിൽ കൂടുതലും കുട്ടികളായിരുന്നുവെന്നാണ് വിവരം.

മേഖലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയർന്ന നിലയിലാണ്. സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി പൊലീസിന്റെയും ദുരന്തനിവാരണ സേനയുടെയും മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ജമ്മു-ശ്രീനഗർ നാഷണൽ ഹൈവേ തിങ്കളാഴ്ച അടച്ചിരുന്നു. ഇതുവഴിയുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ജമ്മു കശ്മീർ ട്രാഫിക് പൊലീസ് ആവശ്യപ്പെട്ടു.

Similar Posts