< Back
India
പുരി ജഗന്നാഥ ക്ഷേത്രത്തിൽ തിക്കും തിരക്കും; വിനോദയാത്രക്കെത്തിയ ആറ് സ്‌കൂൾ വിദ്യാർഥിനികൾക്ക് പരിക്ക്
India

പുരി ജഗന്നാഥ ക്ഷേത്രത്തിൽ തിക്കും തിരക്കും; വിനോദയാത്രക്കെത്തിയ ആറ് സ്‌കൂൾ വിദ്യാർഥിനികൾക്ക് പരിക്ക്

Web Desk
|
27 Dec 2022 10:36 AM IST

അവധിക്കാലമായതിനാൽ പകൽസമയത്ത് ക്ഷേത്രത്തിൽ സന്ദർശകരുടെ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്

പുരി: പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് സ്‌കൂൾ വിദ്യാർഥിനികൾക്ക് പരിക്കേറ്റു. പരിക്കേറ്റ പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. പെൺകുട്ടികളുടെ നില തൃപ്തികരമാണ്.

മയൂർഭഞ്ച് ജില്ലയിലെ റാസ്ഗോവിന്ദ്പൂർ പ്രദേശത്തെ ഹ്രുദാനന്ദ ഹൈസ്‌കൂൾ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. സ്‌കൂളിൽ നിന്ന് ക്രിസ്മസിന് വിനോദയാത്രക്കായി എത്തിയതായിരുന്നു ഇവർ. 70 കുട്ടികളാണ് സ്‌കൂളിൽ നിന്ന് വിനോദയാത്രക്കായി പുരിയിൽ എത്തിയത്.

വിദ്യാർഥികൾ പകൽ മുഴുവൻ കടൽത്തീരത്ത് സമയം ചെലവഴിച്ചു. വൈകുന്നേരം മടങ്ങുന്ന വഴിയാണ് പന്ത്രണ്ടാം നൂറ്റാണ്ടിലെ ദേവാലയമായ ജഗന്നാഥ ക്ഷേത്ര സന്ദർശിക്കാൻ പോയത്. രാത്രി 8 മണിയോടെ ക്ഷേത്രത്തിലേക്ക് പടികൾ കയറുമ്പോഴാണ് തിക്കും തിരക്കുമുണ്ടായത്. പരിക്കേറ്റ വിദ്യാർഥികൾ ബോധരഹിതരാകുകയായിരുന്നെന്ന് ക്ഷേത്രം ഭാരവാഹി പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ 9, 10 ക്ലാസുകളിലെ വിദ്യാർഥിനികളെ പിന്നീട് രക്ഷപ്പെടുത്തി പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അവധിക്കാലമായതിനാൽ പകൽസമയത്ത് ക്ഷേത്രത്തിൽ സന്ദർശകരുടെ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.

Similar Posts