< Back
India

India
കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം; ഗുജറാത്തിൽ 6 തൊഴിലാളികൾ കൊല്ലപ്പെട്ടു
|11 April 2022 10:53 AM IST
തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം
ഗുജറാത്ത്: ബറൂച്ച് ജില്ലയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ആറ് തൊഴിലാളികൾ മരിച്ചു. അഹമ്മദാബാദിൽ നിന്ന് 235 കിലോമീറ്റർ അകലെയുള്ള ദഹേജ് ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന യൂണിറ്റിൽ തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
രാസ ലായനി ശുദ്ധീകരണത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ബറൂച്ച് പോലീസ് സൂപ്രണ്ട് ലീന പാട്ടീൽ പറഞ്ഞു. ഈ സമയത്ത് അവിടെ ജോലിയുണ്ടായവരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തെ തുടർന്ന് ഫാക്ടറിൽ വൻ തീപിടുത്തമുണ്ടായി. തീയണച്ച ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. തീ നിയന്ത്രണവിധേയമാക്കിയതായും സംഭവത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.