< Back
India

India
തിരുപ്പതിയിൽ തീർഥാടനത്തിനെത്തിയ ആറു വയസുകാരിയെ പുലി കടിച്ചു കൊന്നു
|12 Aug 2023 10:53 AM IST
ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശിനിയായ ലക്ഷിതയാണ് മരിച്ചത്.
അമരാവതി: തിരുപ്പതിയിൽ തീർഥാടനത്തിനെത്തിയ ആറു വയസുകാരിയെ പുലി കടിച്ചു കൊന്നു. ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശിനിയായ ലക്ഷിതയാണ് മരിച്ചത്. പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് അലിപിരി വാക്ക് വേയിൽ മാതാപിതാക്കൾക്കൊപ്പം നടക്കുമ്പോഴാണ് കുട്ടിയെ പുലി ആക്രമിച്ചത്. പൊലീസ് നടത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.
കഴിഞ്ഞ മാസം മൂന്നു വയസുകാരനായ ഒരു ആൺകുട്ടിയെയും തിരുപ്പതിയിൽ പുലി ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ പുലിയ വനംവകുപ്പ് പിടികൂടിയിരുന്നു.