< Back
India
ഭക്ഷണം കഴിക്കാന്‍ പോയ 6 വയസുകാരിയെ പീഡിപ്പിച്ചു; അക്രമിയുടെ സിസിടിവി ദൃശ്യം പുറത്ത്
India

ഭക്ഷണം കഴിക്കാന്‍ പോയ 6 വയസുകാരിയെ പീഡിപ്പിച്ചു; അക്രമിയുടെ സിസിടിവി ദൃശ്യം പുറത്ത്

Web Desk
|
23 Oct 2021 8:01 PM IST

പ്രതിയെ പിടികൂടാനായില്ല

ഡൽഹിയിൽ വീണ്ടും ക്രൂരപീഡനം. ആറു വയസുകാരിയാണ് പീഡനത്തിനിരയായത്. വടക്കൻ ഡൽഹിയിലാണ് സംഭവം. കുട്ടിയെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രഞ്ജിത് നഗര്‍ മേഖലയിലാണ് സംഭവം. ഇന്നലെ രാവിലെ സൌജന്യ അടുക്കളയില്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. രക്തം വാര്‍ന്ന നിലയിലാണ് പെണ്‍കുട്ടി തിരിച്ചത്തിയത്. ഉടന്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടെന്ന് പരിശോധനയില്‍ വ്യക്തമായി.

പ്രദേശത്തെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ പെൺകുട്ടിയുടെ സമീപം പ്രതിയെ കാണാന്‍ കഴിഞ്ഞു. പക്ഷേ അക്രമി ആരെന്ന് തിരിച്ചറിയാനോ പിടികൂടാനോ കഴിഞ്ഞിട്ടില്ല. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാന്‍ ലക്ഷ്യമിട്ടുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഡല്‍ഹി വനിതാ കമ്മീഷനും കര്‍ശന നടപടി ആവശ്യപ്പെട്ട് പൊലീസിന് നോട്ടീസ് നല്‍കി.

15 വയസ്സുകാരിയെ ബന്ധു ബലാത്സംഗം ചെയ്തതിന് പിന്നാലെയാണ് ഈ സംഭവം. ഡല്‍ഹിയിലെ കോട്‍ലയിലാണ് 15 വയസുകാരി ആക്രമിക്കപ്പെട്ടത്.

Related Tags :
Similar Posts