< Back
India
കടിച്ച പാമ്പിനെ പിടികൂടി വായിലിട്ട് ചവച്ചരച്ചു  കെട്ടിത്തൂക്കി; 65കാരന്‍ മരിച്ചു
India

കടിച്ച പാമ്പിനെ പിടികൂടി വായിലിട്ട് ചവച്ചരച്ചു കെട്ടിത്തൂക്കി; 65കാരന്‍ മരിച്ചു

Web Desk
|
9 Aug 2021 9:57 PM IST

ഇതിനിടെ പാമ്പ് 10 തവണ മഹ്‌തോയുടെ മുഖത്ത് കടിച്ചെങ്കിലും മഹ്‌തോ പാമ്പ് ചാവുന്നത് വരെ ചവച്ചരച്ചു.

തന്നെ കടിച്ച പാമ്പിനെ തിരിച്ചുകടിച്ചു 'പ്രതികാരം' ചെയ്ത 65 കാരൻ മരിച്ചു. ബീഹാറിലാണ് സംഭവം. ബിഹാറിലെ നളന്ദ ജില്ലയിലെ മധോദേഹ് ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ രാമ മഹ്‌തോ എന്ന 65 വയസുകാരനാണ് പാമ്പ് കടിയേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. മഹ്‌തോയുടെ ബന്ധുക്കൾ പൊലീസിൽ അറിയിച്ചത് ഇങ്ങനെയാണ്.- മദ്യപിച്ച് വീടിന് മുന്നിലിരിക്കുകയായിരുന്ന രാമ മഹ്‌തോയുടെ കാലിൽ അണലിക്കുഞ്ഞ് കടിക്കുകയായിരുന്നു.

പാമ്പിനെ പിടിച്ച രാമ മഹ്‌തോ പാമ്പിനെ വായിലിട്ട് ചവച്ചരച്ചു. ഇതിനിടെ പാമ്പ് 10 തവണ മഹ്‌തോയുടെ മുഖത്ത് കടിച്ചെങ്കിലും മഹ്‌തോ പാമ്പ് ചാവുന്നത് വരെ ചവച്ചരച്ചു.പിന്നീട് വായിൽ നിന്ന് പുറത്തെടുത്ത പാമ്പിനെ മഹ്‌തോ തന്നെ തൊട്ടടുത്ത മരത്തിൽ തൂക്കിയിട്ടു.

വീട്ടുകാർ ആശുപത്രിയിൽ പോകാൻ ആവശ്യപ്പെട്ടെങ്കിലും ചെറിയ പാമ്പാണ് കടിച്ചതെന്നും വിഷമുണ്ടാകില്ലെന്നും പറഞ്ഞു രാമ മഹ്‌തോ ഉറങ്ങാൻ കിടന്നു. തിങ്കളാഴ്ച രാവിലെ രാമ മഹ്‌തോയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related Tags :
Similar Posts