< Back
India

India
കര്‍ണാടകയില്‍ ബസിന് തീപിടിച്ച് 7 പേര്‍ വെന്തുമരിച്ചു
|3 Jun 2022 1:42 PM IST
പരിക്കേറ്റവരെ കലബുര്‍ഗിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി
കലബുര്‍ഗി: കര്‍ണാടകയില്‍ സ്വകാര്യ ബസിന് തീപിടിച്ച് ഏഴ് പേര്‍ വെന്തുമരിച്ചു. കലബുര്‍ഗിയിലെ കമലാപുര ടൗണിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ബസും ടെമ്പോയും കൂട്ടിയിടിച്ചതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. ഗോവയിൽ നിന്ന് ഹൈദരാബാദിലേക്ക് 29 യാത്രക്കാരുമായി പോവുകയായിരുന്നു ബസ്. ബസ് പൂർണമായും കത്തിനശിച്ച നിലയിലാണ്. 22 യാത്രക്കാരെ പരിക്കുകളോടെ പുറത്തെത്തിച്ചു.
പരിക്കേറ്റവരെ കലബുര്‍ഗിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ടെമ്പോ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു.
Summary- Seven people travelling in a private bus burnt to death in a road accident near Kamalapura town