
പ്രതീകാത്മക ചിത്രം
കൽക്കരി അടുപ്പിലെ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ അഞ്ചു കുട്ടികള്‍ മരിച്ചു
|അപകടത്തിൽ രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്
അമ്രോഹ: ഉത്തർപ്രദേശ് അമ്രോഹയിൽ കൽക്കരി അടുപ്പിലെ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ അഞ്ചു കുട്ടികള്‍ മരിച്ചു. തണുപ്പകറ്റാനാണ് രാത്രി റൂമിൽ കൽക്കരി കത്തിച്ചത്. അപകടത്തിൽ രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്.
മുറിയില്‍ കല്‍ക്കരി കത്തിച്ചതുമൂലം ഓക്സിജന്‍റെ അഭാവം മൂലമാകാം മരണമെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ പോയ ഏഴംഗ കുടുംബത്തെ ചൊവ്വാഴ്ച വൈകിട്ടായിട്ടും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റഹീസുദ്ദീന്‍റെ മൂന്ന് കുട്ടികളും ബന്ധുക്കളുടെ രണ്ട് കുട്ടികളുമാണ് മരിച്ചത്. ഇയാളുടെ ഭാര്യയുടെയും സഹോദരന്‍റെയും നില ഗുരുതരമാണ്. പൊലീസ് സൂപ്രണ്ട് കുൻവർ അനുപം സിംഗും അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.