< Back
India
ഛത്തീസ്ഗഡിൽ ഓട്ടോ ട്രക്കിലിടിച്ച് ഏഴ് വിദ്യാർഥികൾ മരിച്ചു
India

ഛത്തീസ്ഗഡിൽ ഓട്ടോ ട്രക്കിലിടിച്ച് ഏഴ് വിദ്യാർഥികൾ മരിച്ചു

Web Desk
|
9 Feb 2023 7:24 PM IST

ഒരു വിദ്യാർഥിക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥിയുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.

റായ്പൂർ: ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ സ്‌കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോ ട്രക്കിലിടിച്ച് ഏഴ് വിദ്യാർഥികൾ മരിച്ചു. ഒരു വിദ്യാർഥിക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥിയുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.

അപകടത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽപ്പെട്ടവർക്ക് എല്ലാ സഹായവും ആരോഗ്യവകുപ്പ് നൽകുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.


Similar Posts