< Back
India
ഗുജറാത്തിൽ ഏഴ് വയസുകാരിയെ പുലി കടിച്ചു കൊന്നു
India

ഗുജറാത്തിൽ ഏഴ് വയസുകാരിയെ പുലി കടിച്ചു കൊന്നു

Web Desk
|
24 Dec 2022 8:30 PM IST

സ്‌കൂൾ വിട്ടുവന്ന കുട്ടി മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം പുഴയിൽ കുളിക്കാൻ പോയപ്പോഴാണ് പുലി പിടിച്ചത്.

അഹമ്മദാബാദ്: ഗുജറാത്തിൽ ഏഴ് വയസുകാരിയെ പുലി കടിച്ചു കൊന്നു. ജുനഗഡ് ജില്ലയിലെ സൊണാർദി ഗ്രാമത്തിലാണ് സംഭവം. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം നദിയിൽ തുണിയലക്കാൻ പോകുമ്പോഴാണ് മന്നത്ത് റാത്തോഡ് എന്ന കുട്ടിയെ പുലി കടിച്ചുകൊണ്ടുപോയതെന്ന് വന്താലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൽ.എച്ച് സുചേന്ദ്ര പറഞ്ഞു.

രാവിലെ 11 മണിയോടെയാണ് കുട്ടിയെ പുലി പിടിച്ചത്. പുലിയെ ഓടിച്ച് നാട്ടുകാർ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലിയെ പിടികൂടാൻ നാലോ അഞ്ചോ കൂടുകൾ സ്ഥാപിച്ചതായി സുചേന്ദ്ര പറഞ്ഞു.

മുത്തശ്ശനും മുത്തശ്ശിയും ബഹളം വെച്ചതിനെ തുടർന്നാണ് നാട്ടുകാർ ഓടിയെത്തിയത്. കുട്ടിയെ കടിച്ചെടുത്ത് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയ പുലി നാട്ടുകാർ കല്ലും വടികളും എറിഞ്ഞതിനെ തുടർന്ന് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

Related Tags :
Similar Posts