< Back
India
8 dead, 15 injured as truck hits pickup van in Moradabad
India

മൊറാദാബാദിൽ ട്രക്ക് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു

Web Desk
|
7 May 2023 8:12 PM IST

അതിവേഗത്തിലെത്തിയ ട്രക്ക് പിക്കപ്പ് വാനിന്റെ മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ട്രക്ക് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ഒരു കുട്ടി ഉൾപ്പെടെ എട്ടുപേർ മരിച്ചു. അമിതവേഗത്തിലെത്തിയ ട്രക്ക് ദൽപത്പൂർ-കാശിപൂർ ഹൈവേയിൽ വെച്ച് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു.

വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്ന ഒരു കുടുംബമാണ് വാനിൽ യാത്ര ചെയ്തിരുന്നത്. അതിവേഗത്തിലെത്തിയ ട്രക്ക് പിക്കപ്പ് വാനിന്റെ മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ട്രക്കിന്റെ അടിയിൽ കുടുങ്ങിയ വാൻ യാത്രക്കാരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇവർ സമീപത്തുള്ള ആശുപത്രികളിൽ ചികിത്സയിലാണ്.

Similar Posts