< Back
India
​ഗുജറാത്തിൽ ​ഗവ. സ്കൂൾ ​ഗേറ്റ് ദേഹത്ത് വീണ് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം; പ്രിൻസിപ്പലിന് സസ്പെൻഷൻ
India

​ഗുജറാത്തിൽ ​ഗവ. സ്കൂൾ ​ഗേറ്റ് ദേഹത്ത് വീണ് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം; പ്രിൻസിപ്പലിന് സസ്പെൻഷൻ

Web Desk
|
26 Dec 2022 5:22 PM IST

സ്‌കൂൾ കോമ്പൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മേൽ ​ഭാരമുള്ള ഇരുമ്പ് ​ഗേറ്റ് വീഴുകയായിരുന്നു.

അഹമ്മദാബാദ്: ​ഗുജറാത്തിൽ സർക്കാർ സ്കൂളിന്റെ ​ഗേറ്റ് ദേഹത്ത് വീണ് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം. ​ദാഹോദ് ജില്ലയിലെ റാംപുര ​ഗ്രാമത്തിലാണ് സംഭവം. അഷ്മിത മൊഹാനിയ എന്ന കുട്ടിയാണ് മരണപ്പെട്ടത്.

ഇവിടുത്തെ ഒരു പ്രൈമറി സ്കൂളിൽ ഡിസംബർ 20ന് നടന്ന സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. ​ഇരുമ്പ്​ ​ഗേറ്റ് ദേഹത്ത് പതിച്ച് ​തലയ്ക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ് അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് കുട്ടി മരണപ്പെട്ടത്.

സ്‌കൂൾ കോമ്പൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന അഷ്മിത മൊഹാനിയയുടെ മേൽ ഭാരമേറിയ ഇരുമ്പ് ഗേറ്റ് വീഴുകയായിരുന്നെന്ന് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസർ മയൂർ പരേഖ് പറഞ്ഞു.

തലയ്ക്കുൾപ്പെടെ സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ദാഹോദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അഹമ്മദാബാദ് സിവിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ കുട്ടി മരണപ്പെട്ടു.

സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ദഹോദ് റൂറൽ പൊലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Similar Posts