< Back
India

accident
India
മുംബൈ-ഗോവ ദേശീയപാതയിൽ കാർ ട്രക്കിലിടിച്ച് അപകടം: ഒരു കുടുംബത്തിലെ 9 പേർ മരിച്ചു
|19 Jan 2023 4:04 PM IST
മരിച്ചവരിൽ ഒരു കുട്ടിയും ഉണ്ടെന്നാണ് വിവരം
മുംബൈ: മുംബൈ-ഗോവ ദേശീയപാതയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 9 മരണം. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ മംഗാവോണിന് സമീപം ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം. ഒരേ കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവരെല്ലാം.
ഹെഡ്‌വി ഗ്രാമത്തിൽ നിന്ന് ഗുഹാഗറിലേക്ക് പോയ കാറാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. മുംബൈയിലേക്ക് പോവുകയായിരുന്നു ട്രക്ക്. സംഭവത്തിൽ കാർ പൂർണമായും തകർന്നു. ട്രക്കിനും കാര്യമായ കേടുപാടുകളുണ്ട്.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. മരിച്ചവരിൽ ഒരു കുട്ടിയും ഉണ്ടെന്നാണ് വിവരം. അപകടത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.