< Back
India
ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനം; ഒൻപത് ജവാൻമാർക്ക് വീരമൃത്യു
India

ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനം; ഒൻപത് ജവാൻമാർക്ക് വീരമൃത്യു

Web Desk
|
6 Jan 2025 4:27 PM IST

മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചത്

ബീജാപൂർ: ഛത്തീസ്ഗഡിലെ ബീജാപൂരിൽ ഐഇഡി സ്ഫോടനത്തിൽ ഒൻപത് ജവാൻമാർക്ക് വീരമൃത്യു. മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. നിരവധി സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റതായി സൂചന.

സുരക്ഷസേന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനമായിരുന്നു പൊട്ടിത്തെറിച്ചത്. ഇരുപതോളം സുരക്ഷ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.



Similar Posts