< Back
India
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുടുംബത്തിലെ ഒമ്പതുപേര്‍ മരിച്ചു
India

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുടുംബത്തിലെ ഒമ്പതുപേര്‍ മരിച്ചു

Web Desk
|
24 July 2021 5:24 PM IST

ഗ്യാസ് ചോരുന്ന വിവരം അറിയിക്കാനെത്തിയ അയല്‍വാസി സ്വിച്ചിട്ടതോടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.

വീട്ടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പതുപേര്‍ മരിച്ചു. അഹമ്മദാബാദിലെ അസ്‌ലാലിയിലാണ് ഈ മാസം 20ന് ദാരുണമായ അപകടം നടന്നത്. മരിച്ചവരെല്ലാം മധ്യപ്രദേശ് സ്വദേശികളാണ്.

ചെറിയ റൂമിനുള്ളിലാണ് ഇവര്‍ താമസിച്ചിരുന്നത്. ജൂലൈ 20ന് രാത്രി ഉറങ്ങുന്ന സമയം ഗ്യാസ് ചോര്‍ന്നു. മണം പുറത്തേക്കെത്തിയതോടെ അയല്‍വാസി വിവരം പറയാനായി വാതിലില്‍ മുട്ടി. വാതില്‍ തുറക്കാനെത്തിയയാള്‍ സ്വിച്ചിട്ടതോടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു-പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ ജദേജ പറഞ്ഞു.

രാംപാരി അഹിര്‍വാര്‍ (56), രാജുഭായി (31), സോനു (21), സീമ (25), സര്‍ജു (22), വൈശാലി (7), നിതേ (6), പായല്‍ (4), ആകാശ് (2) എന്നിവരാണ് മരിച്ചത്.

Related Tags :
Similar Posts